
വർത്തമാന കാല മലയാള സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് അതിഥി രവി. സിനിമ അഭിനയവും മോഡലിംഗും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ താരത്തിന്റെ കഴിവു ശ്രദ്ധേയമാണ്. 2014 ആണ് താരം സിനിമ അഭിനയ രംഗത്ത് തന്റെ കരിയർ ആരംഭിക്കുന്നത്.

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയാണ് തരത്തിന്റെ ആദ്യചിത്രം. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ മറിയ എന്ന കഥാപാത്രം അതി മനോഹരമായി അഭിനയിച്ചത് കൊണ്ടാണ് അത് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകുന്നത്. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെയാണ് താരം നായിക കഥാപാത്രത്തിലേക്ക് ഉയരുന്നത്.

മോഡലിംഗിലും അഭിനയത്തിലും തിളങ്ങി നിൽക്കുന്ന താരം പഠന മേഖലയിലും മികവോടെയാണ് ഓരോ ഘട്ടവും പൂർത്തിയാക്കിയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ ഉള്ള ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദമെടുത്തത്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് മോഡലിങ്ങിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സിനിമകൾക്ക് പുറമേ പരസ്യങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ എന്ന വാണിജ്യ പരസ്യത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ഒന്നിനുപുറകെ ഒന്നായി പരസ്യങ്ങളിൽ അഭിനയിച്ചു. 2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.

അഭിനയിക്കുന്ന വേഷങ്ങൾ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്. തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രവും വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഉദാഹരണം സുജാത, ലവകുശ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രതികരണങ്ങൾ നേടിക്കൊടുത്തു.

താരം അഭിനയിച്ച പരസ്യങ്ങളും പോപ്പുലർ ആയിരുന്നു. രാംരാജ്, ക്രിസ്ത്യൻ മാട്രിമോണി പരസ്യങ്ങൾ വളരെയധികം ജനകീയമായി. ഓപ്പോ ക്യാമറ ഫോണുകൾ, വർണ്ണ ഹോം ഡിസൈൻ, പോത്തീസ്, ഡീ ഫാബ്, കെ കെ ഇന്റർനാഷണൽ എന്നിവയാണ് മറ്റു പരസ്യങ്ങൾ. അഭിനയിക്കുന്നത് എന്തും മികച്ച രീതിയിൽ ആക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളും സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഉത്രാട ദിനാശംസകൾ പ്രേക്ഷകർക്ക് പകർന്നു കൊണ്ടുള്ള പുതിയ ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിരിക്കുന്നത്. ഓണസദ്യ ഒരുക്കിയതിന് ശേഷം ഫോട്ടോ എടുത്തത് പോലെയാണ് കാണാൻ സാധിക്കുന്നത്.









