You are currently viewing ‘അടുത്ത ഓണത്തിനും ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു, കുഞ്ഞിനെ കളഞ്ഞോ?’; അമൃതയും അഭിരാമിയും പറയുന്നു!

‘അടുത്ത ഓണത്തിനും ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു, കുഞ്ഞിനെ കളഞ്ഞോ?’; അമൃതയും അഭിരാമിയും പറയുന്നു!

ഈയടുത്ത കാലങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരം തുടർച്ചയായി നേരിടേണ്ടി വരുന്ന സഹോദരിമാരാണ് അമൃത സുരേഷ് അഭിരാമി സുരേഷ് എന്നിവർ. അമൃതയും സിനിമ നടൻ ബാലയുമായുള്ള വിവാഹ മോചനത്തിൽ എത്തിയതിനു ശേഷം സംഗീത സംവിധായകനായ ഗോപിസുന്ദർ മായി പ്രണയത്തിലാകുകയും വിവാഹം നടക്കുകയുണ്ടായി. ഇതിനു ശേഷമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു മാന്യതയും ഇല്ലാത്ത രൂപത്തിൽ ഈ കുടുംബത്തിന് നേരെ വ്യക്തമായ രൂപത്തിലുള്ള സൈബർ ആക്രമണം തുടങ്ങിയത്.

ഏതു തരത്തിലുള്ള പോസ്റ്റുകളും ഫോട്ടോകളും പങ്കുവെക്കുകയാണ് എങ്കിലും നെഗറ്റീവ് കമന്റുകൾ ആണ് ഈ കുടുംബത്തിന് നേരെ ഉയരുന്നത്. വളരെ മികച്ച പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ പോലും മോശപ്പെട്ട രൂപത്തിലുള്ള അഭിപ്രായങ്ങളും കമന്റുകളും ചോദ്യങ്ങളും ആണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ അഭിരാമി സുരേഷ് ഒരു വീഡിയോയുമായി രംഗത്ത് വന്നിരുന്നു.

ഇരുവരും ഒന്നിച്ചു നടത്തുന്ന യൂട്യൂബ് ചാനൽ ആണ് എ ജി വ്ലോഗ്സ്. യൂട്യൂബിൽ പങ്കുവെക്കുന്ന വീഡിയോകൾക്ക് താഴെയും വളരെ മോശപ്പെട്ട രൂപത്തിലുള്ള കമന്റുകൾ വരാറുണ്ട് ഈ കമന്റുകൾ ഉള്ള ഒരു റിയാക്ഷൻ വീഡിയോ ഇപ്പോൾ ഇരുവരും ഒന്നിച്ചു ചെയ്തിരിക്കുകയാണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ വീഡിയോ തരംഗം സൃഷ്ടിച്ചത്. 15 വർഷത്തോളമായി അമൃത ചേച്ചിയെ നിങ്ങൾക്ക് പരിചയമുള്ളതാണ്, നിങ്ങൾക്കിടയിൽ ആണ് ചേച്ചി വളർന്നത് അതുകൊണ്ട് ഇഷ്ടാനിഷ്ടങ്ങളും ചിന്തകളും മാറുമ്പോൾ അതിന് വിലകൊടുത്തും ബഹുമാനിച്ചും അല്ലേ നിങ്ങൾ പെരുമാറേണ്ടത് എന്നാണ് സഹോദരി അഭിരാമി ചോദിക്കുന്നത്.

ഒരു പൂ കയ്യിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ പങ്കു വെച്ചാലും അമ്പലത്തിൽ പോയാലും ഇപ്പോൾ മാന്യതയില്ലാത്ത രൂപത്തിലുള്ള പ്രതികരണങ്ങളാണ് ചേച്ചിക്ക് ലഭിക്കുന്നത് എന്നും സഹോദരി പറയുന്നുണ്ട്. അപ്പോൾ പൂ പിടിച്ചു നിൽക്കുന്നത് എന്തിനാണ് എന്ന് കമന്റ് അപ്പോൾ വരുമെന്ന് അമൃതാ പറയുന്നു. പുറത്തിറങ്ങാൻ പേടിച്ച് കോലം വരെ മാറ്റി എന്നും മുൻപ് ഞാൻ ഫ്രീക്ക് ആയിരുന്നു എന്നും അഭിരാമി പറയുന്നുണ്ട്. കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിന് ഉത്തരം സസ്പെൻസ് ആണ് എന്നാണ് അമൃതയുടെ വാക്കുകൾ.

ഞങ്ങൾ അഹങ്കാരികൾ ആണ് എന്ന് എന്ന കമന്റ് ഒന്നും ഇരുവരും മറുപടി പറയുന്നുണ്ട് നിങ്ങളുടെ മനസ്സിലെ ദുഷിച്ച ചിന്ത അല്ലേ അതിലൂടെ പുറത്തു വരുന്നത് എന്നും ഞങ്ങൾ അഹങ്കാരികൾ ആകുന്നതിനു കൂടെയാണ് ഇത്തരം മോശപ്പെട്ട സ്ഥിതിയിൽ നിന്നു സർവൈവ് ചെയ്യുന്നത് എന്നും ഇരുവരും പറഞ്ഞു. അടുത്ത ഓണത്തിന് ഇങ്ങനെ തന്നെ കാണുമോ എന്ന ചോദ്യം ഇവർക്ക് സന്തോഷം ഉണ്ടാവരുത് അടുത്ത ഈ സമയങ്ങളിൽ സങ്കടം വരട്ടെ എന്ന് ദുഷിച്ച ചിന്ത കൊണ്ടല്ലേ എന്നും ഇവർ ചോദിക്കുന്നുണ്ട്.

കുഞ്ഞിനെ കളഞ്ഞോ കുഞ്ഞി എവിടെ എന്ന് ചോദ്യങ്ങൾ വളരെയധികം വേദന ഉണ്ടാകുന്നു എന്നും ഇത്തരത്തിലുള്ള മോശപ്പെട്ട വർത്തമാനങ്ങളിൽ ഏറ്റവും കമന്റുകളിലേക്കും പാപ്പുവിനെ വലിച്ചിഴക്കരുത് എന്നും അമൃത പറയുന്നുണ്ട്. ഞങ്ങളെ കൊന്ന് ഒരു ചാക്കിൽ കെട്ടി കളഞ്ഞാൽ നിങ്ങൾക്ക് സമാധാനം ആകുമോ എന്നും ഇരുവരും ചോദിക്കുന്നുണ്ട്. വളരെ പെട്ടന്നാണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്.

Leave a Reply