You are currently viewing മുറിവുകൾ ഉണങ്ങുന്നു… ഈ തേനീച്ച ചിത്ര ശലഭമായി മാറിക്കഴിഞ്ഞു… അഭയ ഹിരന്മയിയുടെ വൈകാരിക കുറിപ്പ്….

മുറിവുകൾ ഉണങ്ങുന്നു… ഈ തേനീച്ച ചിത്ര ശലഭമായി മാറിക്കഴിഞ്ഞു… അഭയ ഹിരന്മയിയുടെ വൈകാരിക കുറിപ്പ്….

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്.

നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനവും വലിയ വിജയമായി. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. അത് ട്രെൻഡിങ് ആവുകയും ചെയ്തു.

ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലാണ് താരം പങ്കെടുത്തത്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് റിലേഷനിൽ ആയിരുന്നു താരം.

ഗോപി സുന്ദർ മറ്റൊരു വിവാഹം ചെയ്തപ്പോൾ ഏറ്റവും കൂടുതൽ സൈബർ അക്രമങ്ങൾ ഉണ്ടായത് തരത്തിനെതിരെ ആയിരുന്നു. പിന്നീട് താരം പങ്കുവെക്കുന്നത് എല്ലാം അതിനോട് കമ്പയിൻ ചെയ്താണ് പ്രേക്ഷകർ ഏറ്റെടുക്കുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നത്. ഒരുപാട് വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു. ഇപ്പോൾ എല്ലാവർക്കും ഉള്ള മറുപടിയെന്നോണം ഒരു വൈകാരികമായ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അൺഫിൽറ്ററെഡ് ഫോട്ടോയുടെ കൂടെയാണ് താരം കുറിപ്പു പങ്കുവച്ചിരിക്കുന്നത്. അതു പോലെ ഫിൽറ്റർ ചെയ്യാത്ത വാക്കുകളാണ് എഴുതിയിരിക്കുന്നത് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. കുറിപ്പ് വായിക്കാം :

Unfiltered and full of love like this picture !! I have to thank many of my loved ones with their names …nahhhh I don’t want to Those people who held me close to their heart without judgement ,without a tinge of questioning …to people who kissed on my forehead and said I am here for you no more worries ….to my family who laugh along with me for almost anything !!this is that picture for you ! Healing Working hard Glowing day by day Stepping into stones and new stones Proudly with 14 years of experiences…… This bee turned into a butterfly…

പ്രിയപ്പെട്ട അവരോടുള്ള സ്നേഹം ആണ് താരം ക്യാപ്ഷനിലൂടെ പറയുന്നത്.
പ്രിയപ്പെട്ടവരുടെ പേര് ഉപയോഗിച്ച് നന്ദി പറയണം എന്നും താരം പറയുന്നുണ്ട്! പ്രതിസന്ധികളിൽ എല്ലാം എന്നെ ഹൃദയത്തോട് ചേർത്തുനിർത്തിയ മനുഷ്യരോട്, എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞവരോട് എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന് എല്ലാം നിറഞ്ഞ സ്നേഹവും രോഗശാന്തിയും ആണ് താരം ആശംസിക്കുന്നത്. 14 വർഷത്തെ അനുഭവങ്ങളിൽ അഭിമാനത്തോടെ തേനീച്ച ചിത്രശലഭമായി മാറിയിരിക്കുന്നു എന്നും താരം കുറിക്കുന്നു. വാക്കുകൾ വൈറലായിരിക്കുകയാണ് ഇപ്പോൾ.

Leave a Reply