You are currently viewing തന്റെ രണ്ടു സിനിമകൾ ആത്മീയ തട്ടിയെടുത്തു, തനിക്കെന്തായിരുന്നു ഒരു കുറവ്, സ്വാസിക

തന്റെ രണ്ടു സിനിമകൾ ആത്മീയ തട്ടിയെടുത്തു, തനിക്കെന്തായിരുന്നു ഒരു കുറവ്, സ്വാസിക

തന്റെ രണ്ടു സിനിമകൾ ആത്മീയ തട്ടിയെടുത്തു, തനിക്കെന്തായിരുന്നു ഒരു കുറവ്, സ്വാസിക

മിനി സ്ക്രീനിലെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ പുറത്തിറങ്ങിയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചു

മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ താരത്തിന് കരസ്ഥമാക്കാനായത്. അതിനപ്പുറം സീരിയലിലൂടെ ഒരുപാട് ആരാധകരുടെ വർധിപ്പിക്കാനായിട്ടുണ്ട്. അത്ര മികച്ച രൂപത്തിലാണ് ആണ് വേഷം താരം അവതരിപ്പിച്ചത്.

ഇപ്പോൾ താരം അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ ആത്മീയരാജൻ ഒരു ആമുഖ അതിഥിയായി എത്തുകയും അവർക്കിടയിൽ ഉണ്ടായ സംസാരങ്ങളുമാണ് സമൂഹ മാധ്യമങ്ങളെറ്റെടുത്തിരിക്കുന്നത്. മലയാളം തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന നടിയാണ് ആത്മിയ രാജൻ. 2009 മുതൽ ഇന്നുവരെയും താരം അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. തമിഴ് ചിത്രമായ മാനം കൊത്തി പറവൈയിലാണ് നായികയായ താരം ആദ്യമായി അഭിനയിച്ചത്.

2014-ൽ താരം പോങ്ങാടി നീകളും ഉങ്ക കടലും എന്ന ചിത്രത്തിലും അമീബയിലും അഭിനയിച്ചത് പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും അഭിപ്രായങ്ങളും താരം നേടുകയും ചെയ്തു. എന്നാലും 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്.

ആത്മീയയോട് സ്വാസിക പറഞ്ഞത് എന്റെ രണ്ട് സിനിമ താൻ തട്ടിയെടുത്തിട്ടുണ്ട് എന്നാണ്. ആദ്യത്തെ അനുഭവം തമിഴിൽ നിന്നായിരുന്നു എന്നും അതിന്റെ ഓഡിഷനിൽ ഞാൻ പങ്കെടുത്തിരുന്നു എന്നും ഞാൻ സെലക്ട്‌ ആയില്ല എന്നും എനിക്ക് പകരം ആത്മീയക്ക് ആ ചാൻസ് ലഭിച്ചു എന്നും താരം പറഞ്ഞു. പിന്നീട് കോൾഡ് കേസ് എന്ന സിനിമയിലും ഇതു തന്നെയാണ് സംഭവിച്ചത് എന്നും എനിക്ക് എന്താണ് കുറവ് എന്നുമാണ് താരം ചോദിച്ചത്. എനിക്കൊരു പ്രേത ലുക്ക് ഉണ്ടെന്നാണ് ആത്മീയ അതിനു മറുപടി നൽകിയത്. വളരെ പെട്ടന്നാണ് എപ്പിസോഡ് വൈറൽ ആയത്.

Leave a Reply