You are currently viewing വിവാഹശേഷവും ഒരാളോട് പ്രണയം തോന്നാം. പക്ഷേ എവിടെ നിർത്തണമെന്ന് അറിയണം : ആശാ ശരത്…

വിവാഹശേഷവും ഒരാളോട് പ്രണയം തോന്നാം. പക്ഷേ എവിടെ നിർത്തണമെന്ന് അറിയണം : ആശാ ശരത്…

വിവാഹശേഷവും ഒരാളോട് പ്രണയം തോന്നാം. പക്ഷേ എവിടെ നിർത്തണമെന്ന് അറിയണം : ആശാ ശരത്.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയം കൊണ്ട് സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന നടിയാണ് ആശാ ശരത്. അഭിനയ പ്രാധാന്യം ഉള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക ഹൃദയം കീഴടക്കിയ താരം മലയാള സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിന് പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരുപാട് ടെലിവിഷൻ ഷോകളിലും ആശാ ശരത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി എന്നതിലുപരി താരം ഒരു മികച്ച ക്ലാസുകൾ ഡാൻസർ കൂടിയാണ്. പ്രൊഫഷണൽ ക്ലാസിക് ഡാൻസർ ആയ താരം അവിടെ നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ മികച്ച കെമിസ്ട്രി വർക്ക് ചെയ്യാനും, അത്ഭുതപ്പെടുത്തുന്ന അഭിനയ മികവ് പുറത്തെടുക്കാനും താരത്തിന് സാധിച്ചു.

ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച താരം പിന്നീട് ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. തന്റെ അഭിപ്രായങ്ങൾ നിലപാടുകളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പറഞ്ഞ പുതിയ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരു മനുഷ്യന്റെ വ്യക്തി ജീവിതത്തിൽ സാധാരണയായി നടക്കുന്ന സംഭവമാണ് താരം വ്യക്തമായി തുറന്നുപറഞ്ഞത്.

കല്യാണശേഷം ഒരാൾക്ക് ഭർത്താവിനെ അല്ലാതെ മറ്റൊരാളെ പ്രണയിക്കാൻ പറ്റുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരം കൃത്യമായി പറഞ്ഞത്. കല്യാണം കഴിഞ്ഞശേഷം ഒരാൾക്ക് മറ്റൊരാളുമായി പ്രണയം തോന്നാൻ പാടില്ല എന്നത് സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രണയം ആർക്കും ആരോടും ഏത് സമയത്തും തോന്നാം. പക്ഷേ അവിടെ നിയന്ത്രണമാണ് അനിവാര്യം. ഒരു ബന്ധത്തെ എവിടെ വരെ കൊണ്ടുപോകണമെന്ന് സ്വയം തീരുമാനിക്കണം. വരമ്പുകൾ നാം നിശ്ചയിക്കണം. അവിടെയാണ് കുടുംബത്തിന്റെ ഭദ്രത എന്ന് താരം കൂട്ടിച്ചേർത്തു.

ജാതക കഥകൾ, മീകായലിന്റെ സന്തതികൾ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. പക്ഷേ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത് കുങ്കുമപ്പൂവ് എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ്. 2012 ൽ ലിജിൻ ജോസ് സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ഫ്രൈഡേ എന്ന സിനിമയിൽ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് കർമ്മയോദ്ധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. പക്ഷേ താരം മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് ജിത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം സിനിമയിലെ ഐപിഎസ് കഥാപാത്രത്തിലൂടെയാണ്. മികച്ച പോലീസ് കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.

Leave a Reply