മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുസിതാര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നെടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം താരം ചെയത വേഷങ്ങൾ എല്ലാം മികവുറ്റതായിരുന്നു.
പൊട്ടാസ് ബോംബ് എന്ന സിനിമ ആണ് താരത്തിന്റെ ആദ്യ ചിത്രം. ബാലതാരമായി അഭിനയിച്ചു . താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ്.
ഫുക്രി, രാമന്റെ ഈഡൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, നീയും ഞാനും, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആൾകാർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നു എന്ന പദവിയും താരത്തിനുണ്ട്.
താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തടി കുറഞ്ഞു ദാവണിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ.

പ്രശസ്ത ചല ചിത്ര താരം ഉണ്ണി മുകുന്ദൻ ആണ് താരത്തിന്റെ പുതിയ ട്രൈനെർ. ഉണ്ണി മുകുന്ദൻ പറഞ്ഞ സ്ത്രീകൾക്ക് പ്രത്യേകമായുള്ള ഡയറ്റ് പ്ലാൻ ആണ് താരം ഇപ്പോൾ പരീക്ഷിച്ചത്. ഒരു മാസം കൊണ്ട് താരം കുറച്ചത് ആറു കിലോയാണ്.