വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ ഒരു ഇന്ത്യൻ അഭിനേത്രിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം കൂടുതലായും അഭിനയിച്ചത് മലയാള സിനിമകളിൽ തന്നെയാണ്.
ആദ്യ ചിത്രത്തിൽ തന്നെ ദുൽഖർ സൽമാന്റെ നായികയായി തുടക്കം കുറിച്ചു എന്ന പ്രത്യേകത കൂടി താരത്തിനെ കുറിച്ച് പറയാൻ ഉണ്ട്. രണ്ടാമത്തെ ചിത്രം യുവതയുടെ നായകൻ ആസിഫ് അലിയുടെ നായികയായി നിർണായകം എന്ന സിനിമയായിരുന്നു.
പട്ടം പോലെ, നിർണ്ണായകം, നാനു മട്ടു വരലക്ഷ്മി, ദി ഗ്രേറ്റ് ഫാദർ, നാളെ, ബിയോണ്ട് ദ് ക്ലൗഡ്സ് തുടങ്ങിയ ചിത്രങ്ങളാണ് താരം ഇതുവരെ അഭിനയിച്ചത്. ആസിഫിന്റെ കൂടെ നായികയായി അഭിനയിച്ചതിനാണ് ജെസി അവാർഡ് പ്രത്യേക ജൂറി പുരസ്കാരം താരത്തിന് ലഭിച്ചത്.

ബിയോണ്ട് ഹൗസ് എന്ന ചിത്രം പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആണ്. ആ ചിത്രത്തിലേക്ക് താരം നായികയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഹീറോ ഹോണ്ട മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് താരം ശ്രദ്ധേയമായിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം പറയാനുള്ളത് ചലച്ചിത്ര ക്യാമറാമാൻ മോഹനന്റെ മകളാണ് മാളവിക മോഹൻ എന്നതാണ്. ബോളിവുഡിലും മലയാളത്തിലും നിരവധി സിനിമകളിൽ മോഹനൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
കൂടുതൽ അഭിനയിച്ചത് മലയാള സിനിമകളിൽ ആണ് എങ്കിലും ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കിയെടുത്തത് തമിഴ് സിനിമയായ പേട്ടയിലെ അഭിനയത്തിലൂടെ ആയിരുന്നു. പേട്ടയിലെ ഗംഭീരമായ പ്രകടനം കാരണത്താൽ തന്നെയാണ് വിജയ് നായകനായെത്തുന്ന പുതിയ സിനിമ മാസ്റ്റർസിൽ നായികയായി മാളവിക തെരഞ്ഞെടുക്കാൻ കാരണം.

പ്രേക്ഷകപ്രീതി ഒരുപാടുള്ള താരമാണ് മാളവിക മോഹനൻ. പ്രേക്ഷകരോട് തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതിനും താരം മടി കാണിക്കാറില്ല. ഗ്ലാമറസ് വേഷങ്ങളിൽ പോസ്റ്റുകൾ ഇടാറുള്ള താരമാണ് മാളവിക. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മാളവികയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്.
20 ലക്ഷത്തിന് അടുത്ത് ആരാധകരാണ് മാളവികയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഗ്ലാമറസ് ചിത്രങ്ങളിൽ ഒരുപാട് പ്രതികരണങ്ങൾ താരത്തിന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ സ്കേച്ചേർസ് ഇന്ത്യ എന്ന ഫുട്‍വെയർ കമ്പനിക്ക് വേണ്ടി മാളവിക എടുത്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
മഞ്ഞ കളർ സ്‌കിൻ ഫിറ്റ് സ്പോർട്സ് വെയർ ടൈപ്പ് ഡ്രെസ്സിലാണ് മാളവികയുടെ ഫോട്ടോകൾ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒരുപാട് ആളുകൾ താരത്തിന് ഫോട്ടോക്ക് താഴെ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.