മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സാധിക. പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക. ഏത് കാര്യവും തന്റെടത്തോടെ തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് എന്നുള്ളതു തന്നെ സാധികയെ വ്യത്യസ്തമാക്കുന്നു.
താരത്തിന്റെ പുതിയ ഇന്റർവ്യൂ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇന്ത്യൻ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലിലെ ചിറ്റ് ചാറ്റ് വിത്ത് സാധിക എന്ന പരിപാടിയിലാണ് താരം തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

ഒട്ടും മടിക്കാതെ തന്നെ ജീവിത അനുഭവങ്ങളും, ജീവിതത്തിലുണ്ടായ കൈപ്പേറിയ സംഭവങ്ങളും രസകരമായാണ് അവതാരകയോട് താരം തുറന്നു പറയുന്നുണ്ട്. സാധികയുടെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് കൂടുതലും.
ഇപ്പോഴും കന്യകയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് ഒറ്റയടിക്ക് മറുപടി നൽകുകയായിരുന്നു താരം. പിന്നീട് തന്റെ ജീവിതത്തിലുണ്ടായ എല്ലാ ആക്രമങ്ങളും അതിക്രമങ്ങളെയും ഓരോന്നായി എണ്ണി പറയുകയായിരുന്നു താരം.
അതിൽ താരം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഭവമായിരുന്നു, ബസിൽ വച്ച് നടന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ…
ഒരിക്കൽ ബസ്സിൽ ഞാനും അമ്മയും ഇരിക്കുന്ന സമയത്ത്, ബാക്കിൽ വന്നു ഒരു ചേട്ടൻ തോണ്ടിയതും.. അയാളോട് നിങ്ങൾക് വീട്ടിൽ അമ്മ പെങ്ങമ്മാറില്ലേ എന്ന് ചോദിച്ചതും.. എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവമാണ്.

അനുഭവങ്ങൾ തുറന്നു പറയുക എന്നത് തന്നെയാണ് സാധികയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഹോട്ട് & ബോൾഡ് ലുക്കിൽ ഗ്ലാമർ ആയി പല ഫോട്ടോ ഷൂട്ട്‌കളിൽ പങ്കെടുത്തത് ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സദാചാര ആങ്ങളമാരുടെ ആക്രമണത്തിനു താരം ഇരയായിട്ടുണ്ട്.
സിനിമാരംഗത്തും സീരിയൽ രംഗത്തും സജീവമാണ് താരം. ഒരുപാട് ടെലിവിഷൻ ഷോകളിൽ അവതാരകയായും, പല പരസ്യങ്ങളിലെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിൽ ആണ് താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്.