You are currently viewing ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട് ഫോട്ടോഷൂട്ട് ചെയ്‌താൽ “അവൾ പോക്ക് കേസാണ്” എന്ന് ചിന്തിക്കുന്നവർ ഉണ്ട്..അമേയ മാത്യു…

ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട് ഫോട്ടോഷൂട്ട് ചെയ്‌താൽ “അവൾ പോക്ക് കേസാണ്” എന്ന് ചിന്തിക്കുന്നവർ ഉണ്ട്..അമേയ മാത്യു…

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമാതാരം ആണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു.

നിലപാടുകൾ തുറന്നു പറയുന്നതിൽ ഒട്ടും മടികാണിക്കാത്ത മലയാളത്തിലെ ചില നടിമാരിലൊരാളാണ് താരം. തന്റെ ജീവിതാനുഭവങ്ങൾ പല ഇന്റർവ്യൂ കളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഈയടുത്ത് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ട് കളിൽ പ്രത്യക്ഷപ്പെടുന്ന അമേയയെ കുറിച്ച് പൊതുജനങ്ങൾക്കുള്ള അഭിപ്രായത്തെ ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ഗ്ലാമർ ഫോട്ടോ ഷോട്ടുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന നടിയാണ് അമേയ. അതുകൊണ്ടുതന്നെ സദാചാര ആങ്ങളമാരുടെ സ്ഥിരമായ സൈബർ വിമർശനങ്ങൾക്ക് താരം ഇരയായിട്ടുണ്ട്. അത്തരത്തിലുള്ള അനുഭവമാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട് ഫോട്ടോഷൂട്ട് ചെയ്‌താൽ “അവൾ പോക്ക് കേസാണ്” എന്ന് ചിന്തിക്കുന്നവർ ഉണ്ട്. എന്തിനു വേണം വെടി എന്ന് വിളിക്കുന്നവർ വരെ സദാചാര ആങ്ങളമാരായി രംഗത്ത് എത്താറുണ്ടെന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരിൽ അറിയപ്പെട്ടത്. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു. 2017 ൽഅഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ ആകെ മൂന്നു സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വെബ്സീരീസ് ആയ കരിക്ക് ലൂടെയാണ് താരം അറിയപ്പെട്ടത്.

Leave a Reply