പ്രേമം എന്ന സിനിമയിലൂടെ മേരി എന്ന കഥാപാത്രത്തിൽ മലയാളി മനസ്സുകളിൽ കയറിപ്പറ്റിയ നടിയാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ ഹെയർ സ്റ്റൈൽന് വരെ മലയാളികൾക്കിടയിൽ ആരാധകരുണ്ടായിരുന്നു.
നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നടിയാണ് അനുപമ. കേരളമൊട്ടാകെ തരംഗമായ #wehavelegs ക്യാമ്പയ്‌നിൽ അനുപമയും പങ്കു ചേർന്നിരുന്നു. തന്റെ കാലുകൾ കാണുന്ന ബോൾഡ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തുകൊണ്ടാണ് താരം പിന്തുണ അറിയിച്ചത്.
റെഡ് കാർപെറ്റ് വിത്ത് ആർ ജെ മൈക്ക് എന്ന അഭിമുഖ പരിപാടിയിൽ ഈ അടുത്ത താരം പങ്കെടുക്കുകയുണ്ടായി. അതിൽ മൈക്ക് ചോദിച്ച ഒരുപാട് ചോദ്യങ്ങൾക്ക് താരം വ്യക്തമായി മറുപടി നൽകുകയായിരുന്നു.
ആർ ജെ മൈക്ക്ന്റെ ചോദ്യം ഇങ്ങനെയായിരുന്നു
“ഈ സെലിബ്രിറ്റിസിന്റെയും പെൺകുട്ടികളുടേയും വസ്ത്രത്തിലെ ഇറക്കത്തിന്റെ മേൽ വരുന്ന കമന്റുകൾ ക്ക് ഞാൻ കൊടുക്കാൻ ഇഷ്ടപ്പെടുന്ന മറുപടി? “
അതിന് അനുപമ നൽകിയ മറുപടി ഇങ്ങനെയാണ്
” ചേട്ടൻ മുണ്ട് ഉടുക്കാറുണ്ടോ എന്ന് ഞാൻ ആദ്യം ചോദിക്കും..
അതെന്തുകൊണ്ടാണ് എന്ന് ആർ ജെ യുടെ മറുചോദ്യത്തിനു..
അല്ല ചേട്ടൻ മുണ്ടു മടക്കി കുത്തുമ്പോൾ പലതും കാണാറുണ്ടല്ലോ.!!! എന്നായിരുന്നു.
2015 മുതൽ സിനിമാ ലോകത്ത് സജീവമാണ് അനുപമ. നിവിൻ പൊളി നായകനായ ബ്ലോക്ക്ബസ്റ്റർ മലയാള സിനിമ പ്രേമം തന്നെയാണ് താരത്തിന്റെ ആദ്യസിനിമ. പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മണിയറയിലെ അശോകൻ ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. പല സ്റ്റേജ് ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. മികച്ച തുടക്കക്കാരിക്കുള്ള അവാർഡുകളും താരത്തെ തേടി എത്തിയിട്ടുണ്ടായിരുന്നു.