മലയാളത്തിലെ സ്വഭാവനടൻ ആഗസ്റ്റ്നിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് ആൻ ആഗസ്റ്റിൻ.
2010 ൽ ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സിനിമാട്ടോഗ്രാഫറും, നിർമ്മാതാവുമായ ജോമോൻ ടി ജോണും ആയി 2014 ൽ ആയിരുന്നു താരത്തിന്റെ കല്യാണം. പിന്നീട് ഇരുവരും 2021 ൽ ഡിവോഴ്സ് ചെയ്തു.

2010 മുതൽ 13 കാലഘട്ടം വരെ താരം സിനിമയിൽ സജീവമായിരുന്നു. ജോമോൻ ടി ജോണും ആയുള്ള കല്യാണ ശേഷം താരം ഭാഗികമായി സിനിമയിൽ നിന്ന് വിട്ടു നിന്നു. പിന്നീടായിരുന്നു ഇവരുടെ വിവാഹമോചന വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

ദുൽഖർ നായകനായെത്തിയ സോളോ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. താരം വീണ്ടും സിനിമയിൽ സജീവമാകാൻ പോവുകയാണ് എന്ന വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്. സുരാജ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ ആണ് താരം പ്രധാനവേഷം കൈകാര്യം ചെയ്യാൻ പോകുന്നത്. ഒരുപാട് പേര് ആശംസകളുമായി വന്നിരിക്കുകയാണ്.

താരത്തിന്റെ അഭിനയമികവിനു ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 2013 ൽ ഫഹദ് ഫാസിലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന്, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും താരത്തിനു ലഭിച്ചിട്ടുണ്ട്.
