You are currently viewing ഡബ്ല്യുസിസി വ്യക്തതയില്ലാത്ത കൂട്ടായ്മ, മാറ്റങ്ങൾ കൊണ്ടുവന്നത് മറ്റൊരു വിഭാഗം, അവരെക്കുറിച്ച് എന്താണ് ആരും ഒന്നും പറയാത്തത്? യഥാർത്ഥ താരങ്ങളെ പുകഴ്ത്തി ഭാഗ്യലക്ഷ്മി
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":2},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ഡബ്ല്യുസിസി വ്യക്തതയില്ലാത്ത കൂട്ടായ്മ, മാറ്റങ്ങൾ കൊണ്ടുവന്നത് മറ്റൊരു വിഭാഗം, അവരെക്കുറിച്ച് എന്താണ് ആരും ഒന്നും പറയാത്തത്? യഥാർത്ഥ താരങ്ങളെ പുകഴ്ത്തി ഭാഗ്യലക്ഷ്മി

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ മൊത്തം സിനിമ മേഘലയിൽ നടക്കുന്ന സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകളാണ്. ദിനംപ്രതി ഒരുപാട് സ്ത്രീകളാണ് സിനിമ മേഖലയിൽ നിന്ന് തങ്ങൾ അനുഭവിച്ച ക്രൂരതകൾ വെളിപ്പെടുത്തുന്നത്. ചിരിച്ചും ചിന്തിപ്പിച്ചും ആളുകൾ കാണുന്ന സിനിമക്ക് പുറകിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന ആശ്ചര്യത്തിലാണ് സിനിമ കാണുന്ന ജനങ്ങൾ.

ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റും, ആക്ടിവിസ്റ്റും കൂടിയായ ഭാഗ്യലക്ഷ്മി ഇതിനെക്കുറിച്ചുള്ള പ്രതികരണവുമായി വന്നിരിക്കുകയാണ്. ഇതുപോലെയുള്ള സംഭവങ്ങൾ നേരിടുന്ന സമയത്ത് തന്നെ നടിമാർ പ്രതികരണവുമായി രംഗത്തെത്തണം എന്നാണ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നത്. അപ്പോഴത്തെ കാര്യങ്ങൾ അപ്പോൾ തന്നെ പരിഹരിക്കണം അതല്ലാതെ പത്തും പന്ത്രണ്ടും വർഷങ്ങൾ കഴിഞ്ഞ് എത്തി വീണ്ടും വന്നു പറയുകയല്ല വേണ്ടത് എന്നാണ് ഇവർ പറയുന്നത്. ഒരുപക്ഷേ അന്ന് പറഞ്ഞിരുന്നു എങ്കിൽ ഇതൊരു ഭൂതത്തെ പോലെ വളർന്ന് പന്തലിക്കില്ലായിരുന്നു എന്നും ഇവർ അഭിപ്രായപ്പെട്ടു.

ഡബ്ല്യുസിസി വ്യക്തതയില്ലാത്ത കൂട്ടായ്മ, മാറ്റങ്ങൾ കൊണ്ടുവന്നത് മറ്റൊരു വിഭാഗം, അവരെക്കുറിച്ച് എന്താണ് ആരും ഒന്നും പറയാത്തത്? യഥാർത്ഥ താരങ്ങളെ പുകഴ്ത്തി ഭാഗ്യലക്ഷ്മി

ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് എന്താണ് ആരും പ്രതികരിക്കാത്തത്, സമൂഹമാധ്യമങ്ങളിൽ ഒരു വരി എഴുതിയതുകൊണ്ട് ഇവിടെ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ പോകുകയില്ല, ഡബ്ലിയുസിസി എന്നത് ഒരു കൂട്ടായ്മ മാത്രമാണ്, അതിനൊരു പ്രസിഡൻറ്, സെക്രട്ടറി ഒന്നുമില്ലാത്ത ഒരു കൂട്ടായ്മയാണ്, അവരാണ് ആദ്യത്തെയും അവസാനത്തേയും പരിഷ്കർത്താവ് എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഭാഗ്യലക്ഷ്മി പറഞ്ഞത് വളരെ ശരിയാണ് എന്നും ജൂനിയർ ആർട്ടിസ്റ്റുകൾ കാരണമാണ് ഇപ്പോൾ പല പ്രമുഖരുടെയും മുഖങ്ങൾ വെളിച്ചത്തു വന്നത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

Leave a Reply