You are currently viewing ഇഷ്ടമല്ലേ ഈ അവതാരകയെ..ക്യൂട്ട് ആൻഡ് എക്സിക്യൂട്ടീവ്… പൊളി ലുക്കിൽ ലക്ഷ്മി നക്ഷത്ര

ഇഷ്ടമല്ലേ ഈ അവതാരകയെ..ക്യൂട്ട് ആൻഡ് എക്സിക്യൂട്ടീവ്… പൊളി ലുക്കിൽ ലക്ഷ്മി നക്ഷത്ര

മലയാള ഭാഷയിലെ അവതരണ മികവിൽ തിളങ്ങി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. 2007 മുതൽ താരം അവതരണ മേഖലയിൽ സജീവമാണ്. എങ്കിലും ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് അവതാരകയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. റെഡ് എഫ്എം റേഡിയോ ജോക്കിയായി താരം തന്നെ കരിയർ ആരംഭിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

മലയാളം ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് താരം. തൃശ്ശൂരിലെ ഒരു കേബിൾ ടിവി ചാനലിലെ വി ജെ ആയി. പിന്നീടങ്ങോട്ട് പ്രമുഖ ചാനലുകളിൽ ചെറുതും വലുതുമായ പരിപാടികൾ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. താരം ഒരുപാട് അവാർഡ് ദാന ചടങ്ങുകളും ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവൻ ടി വി യിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്കൂൾ ടൈം എന്ന പരിപാടിയാണ് താരം ആദ്യമായി ഹോസ്റ്റ് ചെയ്തത്.

സ്റ്റാർ മാജിക് പരിപാടിയിലൂടെയാണ് താരം ജനപ്രിയ അവതാരകയായി മാറിയത്. ദക്ഷിണേന്ത്യ , അബുദാബി , ദോഹ എന്നിവിടങ്ങളിൽ താരം സ്റ്റേജ് ഷോകൾ നടത്തുന്ന തലത്തിലേക്ക് താരം ഉയർന്നു. അവതരണ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന മികവും താരത്തിന്റെ പ്രത്യേകതയാണ്. മാർക്കോണി മത്തായി എന്ന സിനിമയിലും താരം ഒരു വേഷം അഭിനയിച്ചു. അഭിനയ മേഖലയിലും താരത്തിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ താരം സംഗീതം പഠിക്കാൻ ഒരുങ്ങിയിരിക്കുന്നു. ഏഴാം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ താരം കേരള സ്കൂൾ കലോൽസവത്തിൽ അഭിനയം, മോണോആക്ട്, സംഗീത മത്സരങ്ങളിൽ എല്ലാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അതു കൊണ്ട് തന്നെ കലാരംഗത്തെ മികവുകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നൽകുന്നത് വിദ്യാഭ്യാസ രംഗത്തെ താരത്തിന്റെ മികവുകൾ ആണ്.

ഇംഗ്ലീഷിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ), മാർക്കറ്റിംഗിൽ സ്‌പെഷ്യലൈസ് ചെയ്ത മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) എന്നിവയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും വിജയം കണ്ടെത്താനും താരത്തിന് സാധിച്ചു എന്നതു തന്നെയാണ് ചുരുക്കം.ഒട്ടനവധി ആരാധകരെ ഓരോ മേഖലയിൽ നിന്നും നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ പുതിയ ക്യൂട്ട് ആൻഡ് എക്സിക്യൂട്ടീവ് ലുക്കിലുള്ള ഫോട്ടോകൾ താരം അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ബ്ലാക്ക് കളറിൽ അടിപൊളിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply