വാടക ഗർഭധാരണം ഇപ്പോൾ ലോകത്ത് സർവ്വസാധാരണമായി നടന്നു കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലും മറ്റും തിളങ്ങി നിൽക്കുന്നവർ ഗർഭ ധാരണത്തിന് വേണ്ടി പത്ത് മാസം ചെലവഴിക്കുന്നതിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയും മറ്റു പലരും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും വാടക ഗർഭധാരണം ഇപ്പോൾ സ്വീകരിച്ചുവരുന്നത് കാണാൻ കഴിയുന്നുണ്ട്. ഈ വിഷയത്തിൽ ഒരുപാട് നിയമവശങ്ങൾ ഉണ്ട് എന്നും എടുത്തു പറയേണ്ടതാണ്.
സ്വന്തം ഗർഭപാത്രത്തിൽ വളർന്നതിന്റെ മേന്മ ഒന്ന് വേറെ തന്നെയാണ്. എങ്കിലും സ്വന്തം കുഞ്ഞുങ്ങളെ മറ്റൊരു ഗർഭപാത്രത്തിലൂടെ സ്വീകരിച്ച് പലരും സന്തോഷം പങ്കിടാറുണ്ട്. എന്നാൽ വാടക ഗർഭധാരണത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു അത്ഭുതം കൂടി ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. യുഎസിലെ യൂട്ടായിൽ നിന്നാണ് അത്ഭുതകരമായ ആ വാർത്ത പുറത്തു വന്നിരിക്കുന്നത്. ഒറ്റയടിക്ക് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളത് പോലെ ഒരു സംഭവമാണ് നടന്നിരിക്കുന്നത്.

മകന്റെ കുഞ്ഞിന് അമ്മയുടെ ഗർഭപാത്രമാണ് ജന്മം നൽകിയിരിക്കുന്നത്. മരുമകളുടെ ഗർഭപാത്രം നീക്കം ചെയ്തതിന്റെ പേരിലാണ് മകന്റെ കുഞ്ഞിന് അമ്മ തന്നെ ജന്മം നൽകാമെന്ന ഒരു തീരുമാനത്തിലേക്ക് ആ കുടുംബം എത്തുന്നത്. രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ വാർത്ത വലിയ വാർത്ത പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അമ്മയുടെയും മകന്റെയും മരുമകളുടെയും കൂടെ പുതിയ കുഞ്ഞിന്റെയും ഫോട്ടോകളും വാർത്തക്കൊപ്പം തന്നെ പ്രചരിക്കപ്പെടുന്നുണ്ട്.
ഈയടുത്ത് വാടക ഗർഭധാരണത്തിലൂടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താര ദമ്പതികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. ഇവരെ കൂടാതെ മറ്റു പലരും സോഷ്യൽ മീഡിയയിലൂടെ വാടക ഗർഭ ധാരണത്തിലൂടെ പിറന്ന സ്വന്തം കുഞ്ഞുങ്ങളെ പുറത്ത് അറിയിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും അതിനേക്കാൾ കൂടുതൽ അതിശയകരമായ ഒരു വാർത്തയായിട്ടാണ് ഇപ്പോൾ യുഎസിൽ നിന്നും പുറത്തു വരുന്ന ഈ വാർത്തയോട് വായനക്കാർ പ്രതികരിക്കുന്നത്.