
കേരളീയർ ഒന്നടങ്കം കൊണ്ടാടുന്ന മഹോത്സവമാണ് ഓണം എങ്കിലും ഓരോരുത്തർക്കും പ്രത്യേകം ആയി പല സവിശേഷതകളും ഉണ്ടാകും. മലയാളികളുടെ പ്രിയതാരം മിയ ജോർജിന് ഇപ്രാവശ്യം എന്നത്തേക്കാളും ഉപരി വലിയ സന്തോഷമാണ് ഈ ഓണത്തിന്. കുഞ്ഞു ഉണ്ടായതിൽ പിന്നെ ഉണ്ടാകുന്ന ആദ്യ ഓണം ആയതുകൊണ്ട് തന്നെയാണ് ആ സന്തോഷം.

അതുകൊണ്ടുതന്നെ മിയ ജോർജ് പങ്കുവെച്ച ഫോട്ടോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തത്. പ്രേക്ഷകർ ഒക്കെ വലിയ ഇഷ്ടത്തോടെയാണ് കുഞ്ഞിന്റെ ഫോട്ടോകളോട് പ്രതികരിക്കുന്നത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഉള്ള ഫോട്ടോകൾ പ്രേക്ഷകരുടെ വലിയ തോതിലുള്ള ഇഷ്ടത്തിന് കാരണമാകും എന്നതിൽ സംശയമില്ല.

സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട് ഇതിനിടയിലാണ് താരം ഗർഭിണിയായതും കുഞ്ഞു ഉണ്ടായതും ഒന്നും പ്രേക്ഷകരെ അറിയിച്ചില്ല എന്ന വാർത്തയും തരംഗമായത്.

ആ സമയത്ത് വളരെ വലിയ അർത്ഥത്തിൽ പ്രേക്ഷകർ താരത്തെ പ്രശംസിക്കുകയും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തിരുന്നു കാരണം സ്വന്തം വ്യക്തി ജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകരോട് പറഞ്ഞു കൊണ്ടാടുന്ന സമൂഹത്തിനിടയിൽ നടി അന്ന് സ്വകാര്യ സന്തോഷങ്ങളും മറ്റും സോഷ്യൽ മീഡിയയ്ക്ക് വിട്ടുകൊടുക്കാതെ മാതൃക കാണിച്ചു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കതപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നടിയായും മോഡലായും തിളങ്ങിയ താരം ടെലിവിഷനിൽ നിന്നാണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ എന്നീ സീരിയലിൽ സപ്പോർട്ടിംഗ് റോളിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് താരം ഉയർത്തപ്പെടുകയും അതിനു മാത്രമുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തു.

ഇപ്പോഴും താരം മലയാള സിനിമ ലോകത്ത് സജീവമായി ഉണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിച്ച നടിയാണ് മിയ. ഭാഷകൾക്ക് അതീതമായി ആരാധകരെ ഉണ്ടാക്കിയെടുത്ത താരം ഏത് ഭാഷയിലും ഏത് വേഷത്തിലും അനായാസം അഭിനയിക്കാനും ഫലിപ്പിക്കാനും താരത്തിന് കഴിയുമെന്ന് താരം വളരെ മുമ്പ് തന്നെ തെളിയിച്ചിട്ടുണ്ട്.







